ശാന്തിഗിരി :ബഫർ സോണിന് കാരണമായതും നടപടിക്രമങ്ങൾ പാലിക്കാതെ പ്രഖ്യാപിക്കപ്പെട്ടതുമായ ആറളം വന്യജീവി സങ്കേതത്തിന്റെ പദവി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേളകം പഞ്ചായത്തിൽ നടത്തിയ പ്രത്യേക ഗ്രാമസഭകൾ അവസാനിച്ചു. വിഷയം ചർച്ച ചെയ്യാൻ 1 2 6 7 വാർഡുകളിലെ ഗ്രാമസഭകളാണ് വിളിച്ചു ചേർത്തത്. എല്ലായിടത്തുംപ്രമേയം അവതരിപ്പിപിക്കുകയും ഐകകണ്ഠ്യേഠ്യേേന പാസാക്കുുകയും ചെയ്യ്തു. ബഫർ സോോൺ വിവാദത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതായിരുന്നു കേളകം പഞ്ചായത്ത് വിളിച്ചുചേർത്ത ഈ പ്രത്യേക ഗ്രാമസഭകൾ. ഇന്നലെ കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ വിളിച്ചുചേർത്ത ഏഴാം വാർഡിന്റെ ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് പഞ്ചായത്തംഗം സജീവൻ പാലുമി എന്നിവർ പ്രസംഗിച്ചു. റോയ് പൂതന പ്ര പ്രമേയം അവതരിപ്പിച്ചു. ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ ബാധകമാകുന്ന പ്രദേശങ്ങളിലെ ഗ്രാമസഭകൾ വിളിച്ചു ചേർക്കണം എന്ന് ആവശ്യം ശക്തമായതിനെ തുടർന്നും വന്യജീവി സങ്കേത പദവി എടുത്തുമാറ്റണം എന്നും ആവശ്യപ്പെട്ട് ആയിരത്തിലധികം പേർ ഒപ്പിട്ട നിവേദനം കി ഫയുടെ നേതൃത്വത്തിൽ പഞ്ചായത്തിനും സർക്കാരിനും നൽകിയിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കാൻ കേളകം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത് .ബഫർ സോൺ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായിരിക്കെ നടത്തിയ ഗ്രാമസഭകളിലെ നിർദ്ദേശം വിചാരണവേളയിലും ശ്രദ്ധ നേടിയേക്കും. കർഷക സംഘടനകൾ സമരം സജീവമാക്കുന്നതിനൊപ്പം നിയമപരമായി വിഷയത്തെ നേരിടാനും നീക്കം നടത്തി വരികയാണ്. പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർത്ത കേളകം പഞ്ചായത്തിനെവിവിധ സംഘടനകൾ അഭിനന്ദിച്ചു. പരസ്പരം തർക്കങ്ങൾ ഉയർന്നെങ്കിലും നാട്ടുകാരുടെ ആശങ്ക ജനാധിപത്യ സംവിധാനത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ച കേളകം പഞ്ചായത്തിന് അഭിനന്ദിക്കുന്നതായികിഫജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ അറിയിച്ചു.
The special gram sabhas which were exclusive to Kelakam panchayat ended